0
1
0
1
2
3
4
5
6
7
8
9
0
0
1
2
3
4
5
6
7
8
9
%

website policy (malayalam)

അവസാനമായി അപ്ഡേറ്റ് ചെയ്‌തത്: January 21, 2022

Select language

ഞങ്ങളുടെ വെബ്‌സൈറ്റ് ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ പേരും ബന്ധപ്പെടാനുള്ള വിശദാംശങ്ങളും (ഇ-മെയിൽ വിലാസം, ടെലിഫോൺ നമ്പർ, തപാൽ വിലാസം എന്നിവ പോലുള്ളവ) ഞങ്ങൾ ശേഖരിക്കുന്ന ചില സന്ദർഭങ്ങളുണ്ട്. സമ്മതമില്ലാതെ ഞങ്ങൾ ഈ വിവരങ്ങൾ ശേഖരിക്കുകയോ, ഓൺലൈൻ പരസ്യ പ്ലെയ്‌സ്‌മെന്റിൽ ഇത് ഒരിക്കലും ഉപയോഗിക്കുകയോ ചെയ്യില്ല. നിങ്ങളുടെ പേരും ബന്ധപ്പെടാനുള്ള വിശദാംശങ്ങളും സ്വമേധയാ നൽകിയേക്കാവുന്ന ഉദാഹരണങ്ങളിൽ ഇവ ഉൾപ്പെടുന്നു:

അഭ്യർത്ഥനകളോട് പ്രതികരിക്കുന്നത്: ഇമെയിൽ വിലാസവും മറ്റ് ബന്ധപ്പെടാനുള്ള വിവരങ്ങളും ഉൾപ്പെടെയുള്ള വിവരങ്ങളുടെ ഒരു റെക്കോർഡ് ഞങ്ങൾ സൂക്ഷിക്കുന്നു, ഒരു ഉപയോക്താവിന്റെ അഭ്യർത്ഥനയോട് പ്രതികരിക്കുന്നതിന് മാത്രം. ഉദാഹരണത്തിന്, നിങ്ങൾ “ഞങ്ങളെ ബന്ധപ്പെടുക” എന്ന ലിങ്കിൽ ക്ലിക്കുചെയ്‌ത് ഒരു ചോദ്യമോ അഭിപ്രായമോ സമർപ്പിക്കുകയാണെങ്കിൽ, നിങ്ങൾക്ക് മറുപടി അയയ്‌ക്കുന്നതിന് ഞങ്ങൾ നിങ്ങളുടെ പേരും ഇമെയിൽ വിലാസവും ഫോൺ നമ്പറും ശേഖരിക്കും.

ഞങ്ങളുടെ വാർത്താക്കുറിപ്പ് ലിസ്റ്റിലേക്ക് ചേർക്കാൻ നിങ്ങൾ സ്വമേധയാ ആവശ്യപ്പെടുകയാണെങ്കിൽ, ഞങ്ങളുടെ ഇമെയിൽ വാർത്താക്കുറിപ്പ് നിങ്ങൾക്ക് അയയ്‌ക്കുന്നതിന് ഞങ്ങൾ നിങ്ങളുടെ ഇമെയിൽ വിലാസം ശേഖരിക്കും.

മുകളിൽ സൂചിപ്പിച്ചതുപോലെ നിങ്ങളുടെ കോൺടാക്റ്റ് വിവരങ്ങൾ നൽകുന്നതിലൂടെ, നിങ്ങളുടെ അഭ്യർത്ഥനയുമായി ബന്ധപ്പെട്ട്, ആ വിവരങ്ങൾ ഉപയോഗിച്ച് നിങ്ങളെ ബന്ധപ്പെടുന്നതിന് നിങ്ങൾ Choreograph-ന് സമ്മതം നൽകുന്നു. ഈ വിധത്തിൽ വിവരങ്ങൾ ഉപയോഗിക്കുന്നതിനുള്ള ഞങ്ങളുടെ നിയമപരമായ അടിത്തറയാണ് ഈ സമ്മതം.

എപ്പോഴെങ്കിലും നിങ്ങളുടെ സമ്മതം പിൻവലിക്കാൻ തീരുമാനിക്കുകയും ഞങ്ങളുടെ മാർക്കറ്റിംഗ് ഇ-മെയിലുകളിൽ നിന്നോ വാർത്താക്കുറിപ്പുകളിൽ നിന്നോ നിങ്ങളെ നീക്കം ചെയ്യാനോ ഞങ്ങളുടെ ഡാറ്റാബേസിൽ നിന്ന് അൺസബ്‌സ്‌ക്രൈബ് ചെയ്യാനോ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ആഗോള സ്വകാര്യതാ അറിയിപ്പിന്റെ ഞങ്ങളെ ബന്ധപ്പെടുക എന്ന വിഭാഗത്തിലെ വിശദാംശങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടാം. നിങ്ങളുടെ പേര്, ഇമെയിൽ വിലാസം, നിങ്ങൾ അഭ്യർത്ഥിക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള വ്യക്തമായ നിർദ്ദേശങ്ങൾ എന്നിവ ഉൾപ്പെടുത്തണം. ഇ-മെയിലിന്റെ ചുവടെ കാണുന്ന “അൺസബ്‌സ്‌ക്രൈബ്” എന്ന ലിങ്കിൽ ക്ലിക്കുചെയ്‌തും നിങ്ങൾക്ക് ഇ-മെയിൽ വാർത്താക്കുറിപ്പുകളിൽ നിന്ന് അൺസബ്‌സ്‌ക്രൈബ് ചെയ്യാം.

നിങ്ങൾ ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കുമ്പോഴോ ഞങ്ങളെ ബന്ധപ്പെടാനുള്ള വിവരങ്ങൾ നൽകുമ്പോഴോ നിങ്ങളുടെ വ്യക്തിഗത ഡാറ്റയ്ക്ക് (ഈ പദമോ സമാന പദമോ ബാധകമായ നിയമപ്രകാരം നിർവചിച്ചിരിക്കുന്നത് പോലെ) ഉത്തരവാദിത്തമുള്ള ഒരു ഡാറ്റ കൺട്രോളറാണ് Choreograph.

ഭാവി സന്ദർശനങ്ങളിൽ നിങ്ങൾ തിരഞ്ഞെടുക്കാൻ സാധ്യതയുള്ള ഉള്ളടക്കം നൽകിക്കൊണ്ട് നിങ്ങളുടെ വെബ്‌സൈറ്റ് അനുഭവം മെച്ചപ്പെടുത്തുന്നതിന് ഞങ്ങൾ ഈ വിവരങ്ങൾ ഭാഗികമായോ പൂർണ്ണമായോ ഉപയോഗിക്കുന്നു. ഇത്തരത്തിലുള്ള പ്രോസസ്സിംഗിനുള്ള ഞങ്ങളുടെ നിയമപരമായ അടിസ്ഥാനം, ഞങ്ങളുടെ വെബ്‌സൈറ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അനുഭവം മനസ്സിലാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഞങ്ങൾക്ക് നിയമപരമായ താൽപ്പര്യമുണ്ട് എന്നതാണ്.

കുക്കികളും മുകളിലെ വിവരങ്ങളും ഉപയോഗിക്കുന്നത് നിങ്ങൾ അംഗീകരിക്കുന്നില്ലെങ്കിൽ, നിങ്ങളുടെ ബ്രൗസർ ക്രമീകരണങ്ങളിലൂടെ അവയുടെ ഉപയോഗം നിങ്ങൾക്ക് തടയാം അല്ലെങ്കിൽ നിങ്ങൾക്ക് ഇവിടെ അതിൽ നിന്ന് ഓപ്‌റ്റ്-ഔട്ട് ചെയ്യാം. കുക്കികൾ സ്വീകരിക്കരുതെന്ന് തിരഞ്ഞെടുക്കുമ്പോൾ, ചില വെബ്‌സൈറ്റ് സവിശേഷതകൾ ഞങ്ങൾ ഉദ്ദേശിച്ചതുപോലെ പ്രവർത്തിച്ചേക്കില്ല.

കുക്കികൾ എന്നാൽ എന്താണ്?

നിങ്ങൾ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുമ്പോൾ നിങ്ങളുടെ കമ്പ്യൂട്ടറിലേക്കോ ഉപകരണത്തിലേക്കോ ഞങ്ങൾ ഡൗൺലോഡ് ചെയ്യുന്ന ചെറിയ അളവിലുള്ള വിവരങ്ങൾ അടങ്ങിയ ടെക്സ്റ്റ് ഫയലുകളാണ് കുക്കികൾ. തുടർന്നുള്ള സന്ദർശനങ്ങളിൽ ഞങ്ങൾക്ക് ഈ കുക്കികളെ തിരിച്ചറിയാൻ കഴിയും, നിങ്ങളെ ഓർമ്മിക്കാൻ അവ ഞങ്ങളെ അനുവദിക്കുന്നു. കുക്കികൾ പല രൂപങ്ങളിൽ വരുന്നു, പൊതുവായും ഈ സൈറ്റിലും ഉപയോഗിക്കുന്ന കുക്കികളുടെ തരങ്ങളെയും വിഭാഗങ്ങളെയും കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഞങ്ങൾ ചുവടെ നൽകുന്നു.

 ഒന്നാം, മൂന്നാം കക്ഷി കുക്കികൾ – ഒരു കുക്കി പ്രഥമ കക്ഷിയോ മൂന്നാം കക്ഷിയോ എന്നത് കുക്കി സ്ഥാപിക്കുന്ന ഡൊമെയ്‌നെയാണ് സൂചിപ്പിക്കുന്നത്. പ്രഥമ കക്ഷി കുക്കികൾ എന്നത് ഉപയോക്താവ് സന്ദർശിക്കുന്ന ഒരു വെബ്‌സൈറ്റ്, അതായത് URL വിൻഡോയിൽ പ്രദർശിപ്പിച്ചിരിക്കുന്ന വെബ്‌സൈറ്റ്, സജ്ജീകരിച്ചതാണ്. ഉദാ: https://stg.choreograph.com. ഉപയോക്താവ് സന്ദർശിക്കുന്ന വെബ്‌സൈറ്റിന്റേതല്ലാത്ത ഒരു ഡൊമെയ്‌ൻ സജ്ജമാക്കിയ കുക്കികളാണ് മൂന്നാം കക്ഷി കുക്കികൾ. ഒരു ഉപയോക്താവ് ഒരു വെബ്‌സൈറ്റ് സന്ദർശിക്കുകയും മറ്റൊരു സ്ഥാപനം ആ വെബ്‌സൈറ്റിലൂടെ ഒരു കുക്കി സജ്ജീകരിക്കുകയും ചെയ്താൽ ഇതൊരു മൂന്നാം കക്ഷി കുക്കി ആയിരിക്കും.

 സെഷൻ കുക്കി – ഒരു ബ്രൗസർ സെഷനിൽ ഉപയോക്താവിന്റെ പ്രവർത്തനങ്ങൾ ലിങ്ക് ചെയ്യാൻ ഈ കുക്കികൾ വെബ്‌സൈറ്റ് ഓപ്പറേറ്റർമാരെ അനുവദിക്കുന്നു. ഒരു ഉപയോക്താവ് ബ്രൗസർ വിൻഡോ തുറക്കുമ്പോൾ ഒരു ബ്രൗസർ സെഷൻ ആരംഭിക്കുകയും അവർ ബ്രൗസർ വിൻഡോ അടയ്ക്കുമ്പോൾ അത് അവസാനിക്കുകയും ചെയ്യുന്നു. സെഷൻ കുക്കികൾ താൽക്കാലികമായി സൃഷ്‌ടിക്കുന്നതാണ്. നിങ്ങൾ ബ്രൗസർ അടച്ചുകഴിഞ്ഞാൽ, എല്ലാ സെഷൻ കുക്കികളും ഇല്ലാതാക്കപ്പെടും.

എന്തിനായാണ് ഞങ്ങൾ കുക്കികൾ ഉപയോഗിക്കുന്നത്?

കുക്കികൾ ചുവടെ വ്യക്തമാക്കിയിരിക്കുന്ന ഒന്നോ അതിലധികമോ വിഭാഗങ്ങളിൽ പെടുന്നു. ഈ വെബ്‌സൈറ്റ് കാലാകാലങ്ങളിൽ, എല്ലാ വിഭാഗങ്ങളിലും ഉൾപ്പെടുന്ന കുക്കികൾ ഉപയോഗിക്കുന്നു. കൂടാതെ, നിങ്ങൾ മറ്റ് വെബ്‌സൈറ്റുകൾ സന്ദർശിക്കുമ്പോൾ മൂന്നാം കക്ഷികൾ നിങ്ങളുടെ കമ്പ്യൂട്ടറിൽ പ്ലെയ്‌സ് ചെയ്‌തിട്ടുള്ള ടാർഗെറ്റിംഗ് കുക്കികളിൽ നിന്നുള്ള ഡാറ്റയും ഞങ്ങൾ ഉപയോഗിക്കുന്നു.

കുക്കികൾ എങ്ങനെയാണ് ഇല്ലാതാക്കാൻ കഴിയുക?

നിങ്ങളുടെ കമ്പ്യൂട്ടറിലോ ഉപകരണത്തിലോ ഉള്ള ഏതെങ്കിലും കുക്കികൾ ഇല്ലാതാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ചുവടെയുള്ള വിശദാംശങ്ങൾ പരിശോധിക്കുക. കൂടുതൽ വിശദാംശങ്ങൾ കുക്കി മുൻഗണനാ കേന്ദ്രത്തിൽ ലഭ്യമാണ്, അത് ഈ സൈറ്റിൽ ഉപയോഗിക്കുന്ന എല്ലാ കുക്കികളും പ്രദർശിപ്പിക്കും. ഭാവിയിൽ നിങ്ങളുടെ കമ്പ്യൂട്ടറിൽ കുക്കികൾ സംഭരിക്കുന്നത് നിർത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ ബ്രൗസർ മെനുവിലെ “സഹായം” ക്ലിക്ക് ചെയ്ത് ബ്രൗസർ നിർമ്മാതാവിന്റെ നിർദ്ദേശങ്ങൾ പരിശോധിക്കുക. കുക്കികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ http://www.allaboutcookies.org/ എന്നതിൽ ലഭ്യമാണ് കൂടാതെ താൽപ്പര്യാധിഷ്‌ഠിത പരസ്യങ്ങളിലെ കുക്കികളുടെ ഉപയോഗത്തെ കുറിച്ച് നിങ്ങൾക്ക് ഇവിടെ www.youronlinechoices.com അല്ലെങ്കിൽ http://optout.networkadvertising.org/ ?c=1 നിന്ന് മനസ്സിലാക്കാം.

ഞങ്ങളുടെ കുക്കികൾ ഇല്ലാതാക്കുകയോ ഭാവിയിലെ കുക്കികൾ പ്രവർത്തനരഹിതമാക്കുകയോ ചെയ്യുമ്പോൾ നിങ്ങൾക്ക് ഞങ്ങളുടെ വെബ്‌സൈറ്റിന്റെ ചില മേഖലകളോ സവിശേഷതകളോ ആക്‌സസ് ചെയ്യാൻ കഴിഞ്ഞേക്കില്ല. നിങ്ങൾ കുക്കികൾ ഇല്ലാതാക്കുകയോ പുതിയ ബ്രൗസർ ഇൻസ്‌റ്റാൾ ചെയ്യുകയോ പുതിയ കമ്പ്യൂട്ടർ നേടുകയോ ചെയ്‌താൽ, ഈ സൈറ്റിലേക്ക് തിരികെ വന്ന് ഓപ്‌റ്റ്-ഔട്ട് കുക്കി പുനഃസജ്ജമാക്കേണ്ടതുണ്ട്.

കുക്കികളുടെ ഇനിപ്പറയുന്ന വിഭാഗങ്ങൾ ഞങ്ങൾ ഉപയോഗിക്കുന്നു:

കർശനമായി ആവശ്യമായ കുക്കികൾ

വെബ്‌സൈറ്റ് പ്രവർത്തിക്കുന്നതിന് ഈ കുക്കികൾ ആവശ്യമാണ്, ഇവ ഞങ്ങളുടെ സിസ്റ്റങ്ങളിൽ സ്വിച്ച് ഓഫ് ചെയ്യാൻ കഴിയില്ല. നിങ്ങളുടെ സ്വകാര്യത മുൻഗണനകൾ ക്രമീകരിക്കുക, ലോഗിൻ ചെയ്യുക അല്ലെങ്കിൽ ഫോമുകൾ പൂരിപ്പിക്കുക എന്നിങ്ങനെയുള്ള സേവനങ്ങൾക്കായുള്ള അഭ്യർത്ഥനയ്‌ക്ക് കാരണമാകുന്ന നിങ്ങൾ ചെയ്യുന്ന പ്രവർത്തനങ്ങളുടെ പ്രതികരണമായി മാത്രമേ അവ സാധാരണയായി സജ്ജീകരിക്കുകയുള്ളൂ.

ഈ കുക്കികളെ തടയുന്നതിനോ അലേർട്ട് ചെയ്യുന്നതിനോ നിങ്ങളുടെ ബ്രൗസർ സജ്ജീകരിക്കാം, എന്നാൽ സൈറ്റിന്റെ ചില ഭാഗങ്ങൾ അപ്പോൾ പ്രവർത്തിക്കില്ല. ഈ കുക്കികൾ വ്യക്തിപരമായി തിരിച്ചറിയാവുന്ന വിവരങ്ങളൊന്നും സംഭരിക്കുന്നില്ല.

പ്രകടന കുക്കികൾ

സന്ദർശനങ്ങളും ട്രാഫിക് ഉറവിടങ്ങളും കണക്കാക്കാൻ ഈ കുക്കികൾ ഞങ്ങളെ അനുവദിക്കുന്നതിനാൽ ഞങ്ങളുടെ സൈറ്റിന്റെ പ്രകടനം അളക്കാനും മെച്ചപ്പെടുത്താനും കഴിയും. ഏറ്റവും ജനപ്രിയമായ പേജുകൾ ഏതാണെന്നും ഏറ്റവും ജനപ്രീതി കുറഞ്ഞത് ഏതാണെന്നും അറിയാനും സന്ദർശകർ സൈറ്റിന് ചുറ്റും എങ്ങനെ നീങ്ങുന്നുവെന്ന് കാണാനും അവ ഞങ്ങളെ സഹായിക്കുന്നു.

ഈ കുക്കികൾ ശേഖരിക്കുന്ന എല്ലാ വിവരങ്ങളും സമാഹൃത രൂപത്തിലാക്കുന്നതിനാൽ അവ അജ്ഞാതമാണ്. നിങ്ങൾ ഈ കുക്കികൾ അനുവദിക്കുന്നില്ലെങ്കിൽ, നിങ്ങൾ ഞങ്ങളുടെ സൈറ്റ് എപ്പോൾ സന്ദർശിച്ചുവെന്ന് ഞങ്ങൾക്ക് അറിയില്ല, മാത്രമല്ല അതിന്റെ പ്രകടനം നിരീക്ഷിക്കാനും കഴിയില്ല. അത്തരം കുക്കികളിൽ Google Analytics നൽകുന്ന മൂന്നാം കക്ഷി കുക്കികൾ ഉൾപ്പെട്ടേക്കാം.

ഫംഗ്‌ഷണൽ കുക്കികൾ

പ്രവർത്തനക്ഷമതയും വ്യക്തിഗതമാക്കലും നൽകാൻ ഈ കുക്കികൾ വെബ്സൈറ്റിനെ പ്രാപ്തമാക്കുന്നു. ഞങ്ങൾ അല്ലെങ്കിൽ ഞങ്ങളുടെ പേജുകളിൽ ഞങ്ങൾ ചേർത്തിട്ടുള്ള സേവനങ്ങളുടെ മൂന്നാം കക്ഷി ദാതാക്കൾ ആയിരിക്കാം അവ സജ്ജമാക്കുന്നത്. ഉദാഹരണത്തിന്, ഒരു വീഡിയോ കാണുന്നതോ ബ്ലോഗിൽ അഭിപ്രായമിടുന്നതോ പോലെ നിങ്ങൾ ആവശ്യപ്പെട്ട സേവനങ്ങൾ നൽകാൻ സഹായിക്കുന്നതിന് അവ ഉപയോഗിച്ചേക്കാം. ഈ കുക്കികൾ ശേഖരിക്കുന്ന വിവരങ്ങൾ അജ്ഞാതമാക്കിയേക്കാം, മറ്റ് വെബ്‌സൈറ്റുകളിലേക്ക് നിങ്ങളുടെ ബ്രൗസിംഗ് പ്രവർത്തനം ട്രാക്ക് ചെയ്യാൻ അവയ്ക്ക്‌ കഴിയില്ല.

നിങ്ങൾ ഈ കുക്കികളെ അനുവദിക്കുന്നില്ലെങ്കിൽ, ഈ സേവനങ്ങൾ ഭാഗികമായോ പൂർണ്ണമായോ ശരിയായി പ്രവർത്തിച്ചേക്കില്ല.

കുട്ടികൾ ഈ സൈറ്റ് ഉപയോഗിക്കുന്നതും കുട്ടികളുടെ ഡാറ്റയും

കുട്ടികളുടെ സ്വകാര്യതയ്‌ക്ക് ഞങ്ങൾ അതീവ പ്രാധാന്യം നൽകുന്നു. ഞങ്ങളുട വെബ്‌സൈറ്റ് 13 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി വികസിപ്പിച്ചതോ അവരെ ഉദ്ദേശിച്ചിട്ടുള്ളതോ അല്ല. ഞങ്ങളുടെ വബ്‌സൈറ്റിലൂടെ കുട്ടികൾ തങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകരുതെന്ന് ഞങ്ങൾ പ്രത്യേകം അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ കുട്ടി ഇത്തരത്തിലുള്ള വിവരങ്ങൾ നൽകിയിട്ടുണ്ടെന്ന് നിങ്ങൾ വിശ്വസിക്കുകയും ഞങ്ങളുടെ ഡാറ്റാബേസിൽ നിന്ന് അത് ഇല്ലാതാക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, DPO@choreograph.com എന്ന വിലാസത്തിൽ നിങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്. 13 വയസ്സിന് താഴെയുള്ള ഒരു കുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ ശേഖരിച്ചിട്ടുണ്ടെന്ന് അറിഞ്ഞാൽ, ഞങ്ങൾ അത് ഇല്ലാതാക്കും.

മൂന്നാം കക്ഷി സൈറ്റുകളിലേക്കുള്ള ലിങ്കുകൾ

ഞങ്ങളുടെ വെബ്‌സൈറ്റിൽ നിന്ന് മറ്റൊരു വെബ്‌സൈറ്റിലേക്കുള്ള ലിങ്ക് അഫിലിയേറ്റുകൾ അല്ലെങ്കിൽ വെബ്‌സൈറ്റുകൾക്കുള്ള ഞങ്ങളുടെ അംഗീകാരത്തെ സൂചിപ്പിക്കുന്നില്ല, കൂടാതെ ഞങ്ങൾ ലിങ്ക് ചെയ്യുന്ന മൂന്നാം കക്ഷി വെബ്‌സൈറ്റുകളെ ഞങ്ങൾ നിയന്ത്രിക്കുകയോ അവയുടെ ഉള്ളടക്കത്തിന്റെയോ സ്വകാര്യതാ നയങ്ങളുടെയോ ഉത്തരവാദിത്തം ഏറ്റെടുക്കുകയോ ചെയ്യുന്നില്ല. നിങ്ങൾ മറ്റൊരു വെബ്‌സൈറ്റിലേക്കുള്ള ലിങ്ക് പിന്തുടർന്നുകഴിഞ്ഞാൽ, Choreograph സ്വകാര്യതാ അറിയിപ്പ് പിന്നീട് ബാധകമല്ല. നിങ്ങൾ സന്ദർശിക്കുന്ന ഏതൊരു വെബ്‌സൈറ്റിന്റെയും സ്വകാര്യതാ നയം വായിച്ചിരിക്കേണ്ടത് വളരെ പ്രധാനമാണ്.